കൊടുങ്ങല്ലൂർ : നീലത്ത് മഠം പ്രദീപ്കുമാർ അടികൾ സ്മരണാർത്ഥം നൽകുന്ന ഈ വർഷത്തെ ശ്രീകുരുംബ പുരസ്‌കാരം രമേശൻ എമ്പ്രാന്തിരിക്ക്. നാല് പതിറ്റാണ്ടായി കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതിക്ക് നിവേദ്യം നൽകിവരുന്ന രമേശൻ എബ്രാന്തിരി ശൃംഗപുരം പുത്തൻകോവിലകത്ത് പടിഞ്ഞാറെ മഠം പമേശ്വരൻ എമ്പ്രാന്തിരിയുടെയും, ഭാഗീരഥി അമ്മാളിന്റെയും മൂന്നാമത്തെ മകനായി 1963 മേയ് 30 ജനിച്ചു. ഒൻപതാമത്തെ വയസിൽ അച്ഛനോടൊപ്പം ക്ഷേത്രത്തിൽ തിടപ്പിള്ളിയിൽ ആരംഭിച്ച രമേശൻ നാലു വർഷം കൊണ്ട് നിവേദ്യം തയ്യാറാക്കുന്നതും ചിട്ടകളും പഠിച്ചു. പുരസ്‌കാരം കോട്ട കോവിലകത്തിന്റെ തിരുമുറ്റത്ത് വ്യാഴാഴ്ച രാവിലെ 11ന് വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ സമ്മാനിക്കും. ദേവസ്വം ബോർഡ് മെമ്പർ എം.ബി മുരളീധരൻ അദ്ധ്യക്ഷനാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |