
അതിരപ്പിള്ളി: പിള്ളപ്പാറയിലും കാട്ടാനയുടെ ആക്രമണം. ഷൂട്ടിംഗിന് പോയ സംഘത്തിന്റെ കാറാണ് പിള്ളപ്പാറ ശിവക്ഷേത്രത്തിന് സമീപം ചൊവ്വാഴ്ച രാവിലെ കൊമ്പനാന ആക്രമിച്ചത്. മലയിൽ നിന്നും പുഴയിലേക്ക് പോകുകയായിരുന്നു ആന. ഈ സമയത്താണ് പിള്ളപ്പാറയിൽ നിന്നും ഷൂട്ടിംഗിനായി അതിരപ്പള്ളിയിലേക്ക് പോയ സംഘത്തിന്റെ ടവേര കാറെത്തിയത്.
പെട്ടെന്ന് റോഡിന് നടുവിൽ നിലയുറപ്പിച്ച ആന പിന്നീട് കാറിനടുത്തേക്കെത്തുകയും അടിഭാഗത്ത് കുത്തുകയും ചെയ്തു. മൂന്നടിയോളം പൊങ്ങിയ കാറ് അവിടെത്തന്നെ വീണു. ഇതിനിടെ പിന്നിൽ കിടന്നിരുന്ന മറ്റ് വാഹനത്തിലെ ഡ്രൈവർമാർ ബഹളമുണ്ടാക്കുകയും ആനയെ ഓടിച്ചു വിടുകയുമായിരുന്നു. ഭാഗ്യവശാൽ കാറിലുണ്ടായിരുന്ന ആർക്കും പരിക്കേറ്റില്ല. ഉടനെ കാർ അതിരപ്പിള്ളിയിലേക്ക് പോയി. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് താഴെയുള്ള പ്രദേശത്ത് കാട്ടാനകൾ വാഹനങ്ങളെ ആക്രമിക്കുന്ന സംഭവങ്ങൾ കൂടുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |