
തൃശൂർ: ബി.ജെ.പി മണ്ഡലം പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു. പിടിച്ചടക്കി അനീഷ് കുമാർ വിഭാഗം. 26 മണ്ഡലങ്ങളിൽ 22 എണ്ണം അനീഷ് പക്ഷത്തുള്ളവരാണെങ്കിൽ ഒരാൾ നാഗേഷ് അനുകൂലിയും മൂന്നു പേർ ബി.ഗോപാലകൃഷ്ണൻ പക്ഷത്തുമുള്ളവരുമാണ്. അതേസമയം സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയല്ലാതെയാണ് മണ്ഡലം പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതെന്ന് ഒരു വിഭാഗം ആക്ഷേപമുയർത്തുന്നുണ്ട്. മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാരെ തിരുമാനിക്കുന്നതുമായി ബന്ധപ്പെട്ട യോഗത്തിൽ എതാനും മണ്ഡലങ്ങളിൽ രൂക്ഷമായ തർക്കം ഉടലെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാൻ സംസ്ഥാന നേതൃത്വത്തിന് വിടാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഈ ലിസ്റ്റ് സംസ്ഥാന നേതൃത്വത്തിന് കൈമാറിയില്ലെന്നും ആക്ഷേപമുണ്ട്. ജില്ലാ പ്രസിഡന്റുമാരെ തീരുമാനിക്കുന്നതിലും അഭിപ്രായവ്യത്യാസം രൂക്ഷമാണ്.
മണ്ഡലം പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെട്ടവർ...
എ.എസ്.വിപിൻ കുമാർ ( തൃശൂർ ഈസ്റ്റ്), രഘുനാഥ് സി.മേനോൻ( തൃശൂർ വെസ്റ്റ്), അശ്വിൻ വാര്യർ (ഒല്ലൂർ), എൻ.എച്ച്.പ്രശാന്ത് (പീച്ചി), എ.കെ.അരുൺ കുമാർ (പുതുക്കാട്), കെ.ബി.സന്ദീപ് (ആമ്പല്ലൂർ), കെ.എസ്.ധനീഷ് (മണലൂർ), റിനി (നാട്ടിക), ചിഞ്ചു രാജീവ് (ചേർപ്പ്), അനിൽ മഞ്ചറമ്പത്ത് (ഗുരുവായൂർ), വർഷ മണികണ്ഠൻ (ചാവക്കാട്), പി.ജെ.ജെബിൻ (കുന്നംകുളം), ജിതിൻ (ഏരുമപ്പെട്ടി), കെ.കെ.രജ്ജിത്ത് (വടക്കാഞ്ചേരി), എ.ബി.ബിജേഷ് (കൈപറമ്പ്), ടി.സി.പ്രകാശൻ (ചേലക്കര), എം.എ.രാജു (ചെറുതുരുത്തി), ആർച്ച അനീഷ് (ഇരിങ്ങാലക്കുട), പി.എസ്.സുബീഷ് (ആളൂർ), ടി.വി.പ്രജിത്ത് (ചാലക്കുടി), വി.സി.സിജു (കൊരട്ടി), ഇ.ആർ.ജിതേഷ് (കൊടുങ്ങല്ലൂർ), കെ.എസ്.അനൂപ് (മാള), കാർത്തിക (കയ്പമംഗലം), പ്രിൻസ് കുമാർ (എടവിലങ്ങ്).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |