SignIn
Kerala Kaumudi Online
Friday, 23 October 2026 3.27 PM IST

വാർഷികവും യാത്രയയപ്പും

kplm

കയ്പമംഗലം: ചാമക്കാല മാപ്പിള ഹയർ സെക്കൻഡറി സ്‌കൂളിൽ വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പും നൽകി. ഇ.ടി.ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.ബി.അബ്ദുൾ സമദ് അധ്യക്ഷനായി. പ്രധാനധ്യാപിക എൻ.എസ്.ഷീബ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രിൻസിപ്പൽ രഞ്ജി ടി.പരമേശ്വരൻ, വാർഡ് മെമ്പർ കെ.എസ്.അനിൽകുമാർ, എം.പി.ടി.എ പ്രസിഡന്റ് സിന്ധുരാജ്, വിദ്യാലയ സംരക്ഷണ സമിതി പ്രസിഡന്റ് പി.കെ.ഹംസ, ഒസാക്‌സ് പ്രസിഡന്റ് എം.സി.എം.താജുദ്ധീൻ, വിദ്യാർത്ഥി പ്രതിനിധി പി.ബി.ഇൻഫാന, പ്രോഗ്രാം കൺവീനർ സ്മിത കെ.മേനോൻ തുടങ്ങിയവർ സംസാരിച്ചു. വിരമിക്കുന്ന അധ്യാപികമാരായ കെ.ആർ.ജയന്തി, ടി.ബി.പ്രസന്ന, എസ്.എ.ഷെക്കീല തുടങ്ങിയവർ മറുപടി പ്രസംഗം നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL