
തൃശൂർ: ഒ.ഡി വർക്കിയുടെ രണ്ടു കവിതാ സമാഹാരങ്ങൾ പ്രകാശനം ചെയ്തു. ചുവരുകൾ പറയാതിരുന്നത് എന്ന കവിത സമാഹാരം ചലച്ചിത്ര നിരൂപകനും എഴുത്തുകാരനും കോളേജ് അദ്ധ്യാപകനുമായിരുന്ന ഐ.ഷണ്മുഖദാസ് എഴുത്തുകാരിയും കോളേജ് അദ്ധ്യാപികയുമായിരുന്ന ഡോ. റോസി തമ്പിക്ക് നൽകി പ്രകാശനം ചെയ്തു. പെയ്തൊഴിയാതെ എന്ന കവിത സമാഹാരം ഡോ. റോസി തമ്പി ജോൺ പോളിന് നൽകി പ്രകാശനം ചെയ്തു. റവ. ഡോ. ദേവസി പന്തല്ലൂക്കാരൻ അദ്ധ്യക്ഷനായി. കവി വർഗീസ് ആന്റണി, നോവലിസ്റ്റും കവിയും കോളേജ് അദ്ധ്യാപകനുമായിരുന്ന വി.ജി.തമ്പി കവിതാ സമാഹാരങ്ങളെ പരിചയപ്പെടുത്തി. ഐ.മുഹമ്മദ് മാസ്റ്റർ, ഒ.ഡി.വർക്കി എന്നിവർ സംസാരിച്ചു. വി.ജി.തമ്പി, ജോൺപോൾ എന്നിവർ ഒ.ഡി.വർക്കിയുടെ കവിതകൾ ആലാപനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |