
വാടാനപ്പിള്ളി: പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയിൽ ബാലസുരക്ഷാ സമിതി അമ്മു, അപ്പു എന്ന കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചു തയ്യാറാക്കിയ ഹ്രസ്വചിത്രത്തിന്റെ പ്രകാശനം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി അധ്യക്ഷത വഹിച്ചു . വൈസ് പ്രസിഡന്റ് രന്യ ബിനീഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.എസ്.സബിത്, മെമ്പർമാരായ ഷബീർ അലി, നൗഫൽ വലിയകത്ത്, കെ.എസ്.ധനീഷ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ കെ.എസ്.സിനി എന്നിവർ സംസാരിച്ചു. മുഖ്യാതിഥിയായ ആർ.ജെ അച്ചു വീഡിയോ പ്രകാശനം നടത്തി. പഞ്ചായത്ത് പരിധിയിലെ 12 സ്കൂളുകളിൽ നിന്നും ഉള്ള കുട്ടികളും അധ്യാപകരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |