SignIn
Kerala Kaumudi Online
Friday, 23 October 2026 3.28 PM IST

വി.ബലറാം സ്മാരക പുരസ്കാരം ടി.എൻ.പ്രതാപന്

ഗുരുവായൂർ: മുൻ എം.എൽ.എയും ഡി.സി.സി പ്രസിഡന്റും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായിരുന്ന വി.ബലറാമിന്റെ സ്മരണക്കായുള്ള പുരസ്‌കാരം ടി.എൻ.പ്രതാപന് നൽകുമെന്ന് വി.ബലറാം സ്മാരക ട്രസ്റ്റ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വി.ബലറാമിന്റെ 5-ാം ചരമ വാർഷികത്തോടനുബന്ധിച്ച് ശനിയാഴ്ച രാവിലെ 9.30ന് അർബൻ ബാങ്ക് ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ രമേശ് ചെന്നിത്തല പുരസ്‌കാരം നൽകും. 50,001 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ട്രസ്റ്റ് പ്രസിഡന്റ് സി.എ.ഗോപപ്രതാപൻ അധ്യക്ഷത വഹിക്കും. വയലിൻ പ്രതിഭ ഗംഗ ശശിധരനെ മുൻ എം.എൽ.എ ടി.വി.ചന്ദ്രമോഹൻ ആദരിക്കും. ജീവകാരുണ്യ പദ്ധതികൾ മുൻ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്യും. ചികിത്സാ സഹായം ഒ.അബ്ദുറഹ്മാൻകുട്ടിയും പെൻഷൻ പി.ടി.അജയ് മോഹനും വിതരണം ചെയ്യും. ട്രസ്റ്റ് പ്രസിഡന്റ് സി.എ.ഗോപപ്രതാപൻ, വൈസ് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത്, സെക്രട്ടറി വി.കെ.ജയരാജൻ, ശിവൻ പാലിയത്ത്, പി.വി.ബദറുദ്ദീൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL