
ചേർപ്പ്: മഹാത്മഗാന്ധി ചേർപ്പ് സന്ദർശിച്ചതിന്റെ 90-ാം വാർഷികം പാദസ്പർശം 90 ചേർപ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ആചരിക്കും. രാവിലെ 10ന് മഹാത്മ മൈതാനിയിലെ ഗാന്ധി മണ്ഡപത്തിൽ പുഷ്പാർച്ചന, 10.30ന് മഹാത്മജി ചിത്ര പ്രദർശനം, മേള പ്രമാണി പെരുവനം കുട്ടൻ മാരാർ, കിഴക്കേടത്ത് മാധവൻ നമ്പൂതിരി എന്നിവർ പങ്കെടുക്കും. വൈകീട്ട് 4.30ന് പെരുമ്പിള്ളിശേരി സെന്ററിൽ നിന്ന് മഹാത്മ മൈതാനിയിലേക്ക് പദയാത്ര, 5.30ന് 90 മൺചിരാതുകളിൽ തിരി തെളിയിക്കൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ: എം.ലിജു ഉദ്ഘാടനം ചെയ്യും. അനുസ്മരണ സമ്മേളനം മുൻ എം.എൽ.എ കെ.എൻ.എ.ഖാദർ ഉദ്ഘാടനം ചെയ്യും. മുൻ ഡി.സി.പ്രസിഡന്റ് ജോസ് വള്ളൂർ മുഖ്യപ്രഭാഷണം നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |