SignIn
Kerala Kaumudi Online
Friday, 23 October 2026 3.28 PM IST

സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പ് ഞായറാഴ്ച

swinm

തൃപ്രയാർ: മണപ്പുറം ഓൾ കേരള സ്വിമ്മിങ്ങ് ചാമ്പ്യൻഷിപ്പ് 19ന് ഞായറാഴ്ച വലപ്പാടുള്ള മണപ്പുറം സ്വിമ്മിംഗ് അക്കാദമിയിൽ വെച്ച് നടക്കും. മാനേജിംഗ് ട്രസ്റ്റി വി. പി നന്ദകുമാർ ഉദ്ഘാടനം ചെയ്യും.എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രബാബു അധ്യക്ഷത വഹിക്കും. കിഡ്ഡീസ്, ജൂനിയർ, സീനിയർ, മാസ്റ്റേഴ്‌സ് വിഭാഗങ്ങളിലായി 5 കാറ്റഗറികളിലായാണ് മത്സരം. വനിതകൾക്കും പുരുഷൻമാർക്കും പങ്കെടുക്കാം. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് കാഷ് അവാർഡുകൾ നല്കും. ജില്ലാ സ്വിമ്മിംഗ് അസോസിയേഷന്റെ നേത്യത്വത്തിലാണ് മത്സരങ്ങൾ നടക്കുക. മാഫിറ്റ് ഡയറക്ടർ കെ.എം.റഫീക്, വി.എസ്.വിപിൻ, ലിബർട്ട് ജോസഫ്, ട്രെയിനർമാരായ നിധിന എൻ, എസ്. ശബരി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL