SignIn
Kerala Kaumudi Online
Friday, 23 October 2026 2.14 AM IST

ചാള വില താഴോട്ട്... മത്സ്യമേഖലയിൽ പ്രതിസന്ധി

കൊടുങ്ങല്ലൂർ: ചാള വില താഴോട്ട് ഇടിഞ്ഞതോടെ മത്സ്യമേഖലയിൽ പ്രതിസന്ധി. രൂചി ഇല്ലാതായ ചാള ജനങ്ങൾക്ക് വേണ്ടാതായതാണ് മത്സ്യത്തൊഴിലാളികളെയും വള്ളം ഉടമകളെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയത്. കഴിഞ്ഞ ട്രോളിംഗ് നിരോധന കാലത്ത് ചാളയ്ക്ക് 300 രൂപവരെ എത്തിയിരുന്നു. ചെറുകിട കച്ചവടക്കാർ പൊതുവിപണിയിൽ 400 രൂപയ്ക്കാണ് അന്ന് വിറ്റത്. ട്രോളിംഗ് നിരോധനത്തിനു ശേഷം ബോട്ടുകൾ കടലിൽ ഇറങ്ങുകയും മംഗലാപുരം, ഗോവ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ മത്സ്യം വിപണിയിൽ വന്നതും ചാളയുടെ വില താഴ്ന്നു. എന്നാൽ ട്രോളിംഗ് നിരോധനത്തിനുശേഷം പിന്നീട് വിപണിയിലാകെ ചെറിയ ചാളയെയാണ് കാണാനായത്. കേവലം 10 സെന്റിമീറ്റർ നീളമുള്ള ചാളയ്ക്ക് രൂചിയും ഇല്ലാതായി. മാംസം കുറവുമായിരുന്നു. സാധാരണ ഒക്ടോബർ, നവംബർ മാസങ്ങളിൽ ലഭിക്കുമായിരുന്ന നല്ല വലിപ്പവും നെയ്യുമുള്ള ചാളയും കാണാതായി.

മത്സ്യബന്ധനത്തിന് പോകുന്ന വള്ളങ്ങൾക്കും പൊന്തുകാർക്കും ലഭിക്കുന്ന ഏക മത്സ്യം ചാള മാത്രമാണ്. വില കുറഞ്ഞ ചാള വളത്തിന് പൊടിക്കാനാണ് ഇപ്പോൾ അധികവും കൊണ്ടുപോകുന്നത്. ചാളയ്ക്ക് വില ലഭിക്കാത്തതുമൂലം വള്ളം ഉടമകളും തൊഴിലാളികളും വൻ കടക്കെണിയിലാണ്. കടപ്പുറത്തെ ആശ്രയിച്ചു ജീവികുന്ന ചുമട്ടുതൊഴിലാളികൾ ഉൾപ്പെടെയുള്ള അനുബന്ധ തൊഴിലാളികളും ദുരിതത്തിലാണ്. കാലവസ്ഥ വ്യതിയാനമാണ് ചാളയുടെ വളർച്ചയെ പ്രതികൂലമായി ബാധിച്ചതെന്നും അതല്ല ജനിതക മാറ്റമാണെന്നും മത്സ്യത്തൊഴിലാളികൾക്കിടയിൽ അഭിപ്രായമുണ്ട്. കടലിൽ ആവശ്യത്തിന് മഴയും പോളയും ഇല്ലാത്തതാണ് ചാളയുടെ മുരടിപ്പിന് കാരണമെന്നും അഭിപ്രായമുണ്ട്. ചാളയുടെ വളർച്ച തടസപ്പെട്ടതിനെ സംബന്ധിച്ച് മത്സ്യവകുപ്പ് പഠനം നടത്തിവരുന്നുണ്ട്.

ട്രോളിംഗ് നിരോധനം എന്തിന്..?

ജൂൺ, ജൂലായ് മാസങ്ങളിൽ മുട്ടയിടാറായ മത്സ്യങ്ങൾ തീരങ്ങളിൽ കൂടുതലായി കാണുന്നതു മൂലമാണ് ഈ മാസങ്ങളിൽ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തി വരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL