
തൃശൂർ: കോർപറേഷനിലെ റോഡുകളുടെ തകർച്ചയിൽ പ്രതിഷേധിച്ച് ഇക്കണ്ട വാരിയർ റോഡിലെ പൗരസമിതി ജംഗ്ഷനിൽ കോൺഗ്രസ് കൗൺസിലർമാരുടെ പ്രതിഷേധം. കോർപറേഷൻ പ്രതിപക്ഷ നേതാവ് രാജൻ ജെ.പല്ലൻ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ ഉപനേതാവ് ഇ.വി.സുനിൽരാജ് അദ്ധ്യക്ഷനായി. ഡി.സി.സി സെക്രട്ടറി രവി ജോസ് താണിക്കൽ, ജയപ്രകാശ് പൂവത്തിങ്കൽ, മുകേഷ് കൂളപറമ്പിൽ, ശ്യാമള മുരളീധരൻ, ലീല വർഗീസ്, സിന്ധു ആന്റോ, ആൻസി ജേക്കബ്. നിമ്മി റപ്പായി, ശ്രീലാൽ ശ്രീധർ, എൻ.എ.ഗോപകുമാർ, വിനേഷ് തയ്യിൽ, മേഴ്സി അജി, മേഫി ഡെൽസൺ, റെജി ജോയ്, ജേക്കബ് പുലിക്കോട്ടിൽ, ജോണി മുളക്കൻ, ചാക്കോച്ചൻ ചാണ്ടി, വിജയാനന്ദ്, ബഷീർ അഹമ്മദ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |