തൃശൂർ: ചൂഷണമുക്തമായ മാതൃകാ സമൂഹം സ്ഥാപിക്കാൻ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന ബോധവത്കരണത്തിന്റെ ഭാഗമായി ജില്ലാ വിസ്ഡം സമിതിയുടെ നേതൃത്വത്തിൽ ജില്ലാ ആദർശ സമ്മേളനം കയ്പ്പമംഗലം കൊപ്രക്കളത്ത് 19ന് വൈകിട്ട് നാലരയ്ക്ക് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിവിധ കലാപരിപാടികളിൽ ജില്ലയിൽ നിന്നും വിജയിച്ചവർക്കുള്ള സമ്മാനദാനം സമ്മേളനത്തിൽ നൽകും. ജില്ലാ പ്രസിഡന്റ് ഉദ്ഘാടനം ചെയ്യും. അബ്ദുൽ മാലിക് സലഫി, ശിഹാബ് എടക്കര, അൻവർ അബൂബക്കർ എന്നിവർ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകും. അബ്ദുൾ മജീദ്, സ്വലാഹുദീൻ അയ്യൂബി അൽഹികമി, മുനവർ വടക്കേക്കാട്, ജില്ലാ ട്രഷറർ മുഹമ്മദ് കാസിം തുടങ്ങിയവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |