SignIn
Kerala Kaumudi Online
Friday, 23 October 2026 2.13 AM IST

കാവിൽരാജിനെ ആദരിക്കും

തൃശൂർ : എഴുത്തിന്റെ അമ്പത് വർഷങ്ങൾ പിന്നിടുന്ന കാവിൽരാജിനെ സാഹിത്യകാരന്മാരുടെ സംഘടനയായ സർഗ്ഗസ്വരത്തിന്റെ നേതൃത്വത്തിൽ ആദരിക്കും. കാവിൽരാജിന്റെ നാടകജ്വരമെന്ന പുസ്തകം നാടകകൃത്ത് സി.എൽ.ജോസ് പ്രകാശനം ചെയ്യും. എഡിറ്റിംഗ് നിർവഹിച്ച മലയാള ചലച്ചിത്രഗാനങ്ങളിലൂടെ എന്ന പുസ്തകം അക്കാഡമി വൈസ് പ്രസിഡന്റ് അശോകൻ ചെരുവിൽ ഐ.ഷൺമുഖദാസിന് നൽകി പ്രകാശനം നിർവഹിക്കും. ഡോക്യുമെന്റി സി.ആർ.ദാസ് സമർപ്പിക്കും. തുടർന്ന് കാവിൽരാജ് സംവിധാനം ചെയ്ത് ഫിലിം ക്രിട്ടിക്‌സ് അവാർഡ് നേടിയ പച്ചപ്പ് തേടി എന്ന സിനിമ പ്രദർശിപ്പിക്കും. വാർത്താസമ്മേളനത്തിൽ സുദർശനം സുകുമാരൻ, ജോയ് ചിറമ്മേൽ, സി.പി.സറീന, ജേക്കബ് സൈമൺ, മുരളീധരൻ കൊളത്തേക്കാട്ട് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL