
തൃശൂർ: കാർഷിക സർവകലാശാലയെ പുനരുദ്ധരിക്കാനും ആധുനികവത്കരിക്കാനുമെന്ന പേരിൽ രൂപീകരിച്ച വിദഗ്ദ്ധ സമിതിയുടെ നിർദ്ദേശങ്ങൾ ദുരുപദിഷ്ടവും വസ്തുതാപരവുമല്ലാത്തതാണെന്ന് എംപ്ലോയീസ് അസോസിയേഷനും ടീച്ചേഴ്സ് ഓർഗനൈസേഷനും പ്രസ്താവനയിൽ അറിയിച്ചു. ജനാധിപത്യവിരുദ്ധവും തൊഴിലാളിവിരുദ്ധവുമായ നിർദ്ദേശം തള്ളിക്കളയാൻ സർക്കാർ തയ്യാറാകണം. കാർഷിക സർവകലാശാലാ ജീവനക്കാരെ കഴിവുകെട്ടവരായി ചിത്രീകരിച്ച് സമൂഹമദ്ധ്യത്തിൽ അപമാനിക്കുന്ന തൊഴിലാളി വിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ റിപ്പോർട്ട് കൃഷിവകുപ്പ് തള്ളിക്കളയണമെന്നും ആവശ്യപ്പെടുന്നു. ഈ ആവശ്യവുമായി എംപ്ലോയീസ് അസോസിയേഷൻ സർവകലാശാലയുടെ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിന് കെ.ആർ.പ്രദീഷ്, എൻ.ആർ.സാജൻ, പി.വിനീഷ് കുമാർ, എൻ.കൃഷ്ണദാസ്, കെ.യു.സരിത, പി.പി.ജിജിയ, പി.അഖിലേഷ്, എം.സതീഷ് കുമാർ, സി.രാജേഷ്, പി.ആർ.രാകേഷ് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |