
തൃശൂർ: ആർമി ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യൻ സൈന്യത്തിലെ വീരജവാന്മാർക്ക് പൂച്ചെടി സമ്മാനിച്ച് എൻ.സി.സി കേഡറ്റുകൾ. 24 കേരള ബറ്റാലിയൻ അസോസിയേറ്റ്ഡ് എൻ.സി.സി ഓഫീസർ മേജർ പി.ജെ.സ്റ്റൈജു സമ്മേളനം ഉദ്ഘാടനം ചെയ്തു. സീനിയർ അണ്ടർ ഓഫീസർ ജെ.എസ്.നന്ദകുമാർ സന്ദേശം നൽകി. സീനിയർ കേഡറ്റുകളായ ടി.വി.അശ്വിൻ, ആഷ്മി എന്നിവർ ആശംസകൾ നേർന്നു. 24 കേരള ബറ്റാലിയൻ എൻ.സി.സിയിലെ സുബേദാർ നകുൽ മിർദ്ദ, നായിക് സുബേദാർ ഹർക്ക് സിംഗ് എന്നിവരെയാണ് ആദരിച്ചത്. സീനിയർ കേഡറ്റുകളായ കെ.എസ്.ഹരിചന്ദ്, സായൂജ്യ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |