തൃശൂർ: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ജില്ലാ സമ്മേളനം സമാപനം യു.എൻ.എ ദേശീയ അദ്ധ്യക്ഷൻ ജാസ്മിൻഷാ ഉദ്ഘാടനം ചെയ്തു. ദേശീയ സെക്രട്ടറി എം.വി.സുധീപ് സമരപ്രഖ്യാപനം നടത്തി. സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ് അദ്ധ്യക്ഷനായി. മിനിമം വേതനം ഉടൻ പ്രഖ്യാപിച്ചില്ലെങ്കിൽ മുഴുവൻ നഴ്സുമാരും സമരത്തിലേക്ക് കടക്കുമെന്ന് ജാസ്മിഷാ പ്രഖ്യാപിച്ചു. ലക്ഷം നഴ്സുമാർ ചേർന്ന് നിർമ്മിക്കുന്ന 'മുന്നോട്ട് ' എന്ന സിനിമയുടെ മോഷൻ പോസ്റ്റർ പ്രകാശനവും നടന്നു. സിനിമാ താരങ്ങളായ സിജു വിൽസൺ, ചിന്നു ചാന്ദിനി, ശ്രുതി മണികണ്ഠൻ, സംവിധായകൻ നിഖിൽഗീത് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: ടിന്റു തോമസ് (പ്രസിഡന്റ്), ലിജോ കുര്യൻ (സെക്രട്ടറി), ജിൻസി റോയി (ട്രഷറർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |