തൃശൂർ: ഗ്രീൻ ഹോർട്ടികൾച്ചർ സൊസൈറ്റി നടത്തുന്ന തൃശൂർ ഫ്‌ളവർ ഷോ ഗ്രൗണ്ടിൽ കേരള സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ യൂണിറ്റുകളിൽ നിന്നുള്ള വയോജനങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചു. തിരുവാതിരക്കളി, ഗാനങ്ങൾ ഉൾപ്പെടെയാണ് അവതരിപ്പിച്ചത്. ഫോറം സംസ്ഥാന സെക്രട്ടറി പ്രൊഫ. വി.എ. വർഗീസ് ഉദ്ഘാടനം ചെയ്തു. അന്തരിച്ച ഗായകൻ പി. ജയചന്ദ്രനെ അനുസ്മരിച്ചു. ജില്ലാ പ്രസിഡന്റ് കെ. സേതുമാധവൻ അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റും ഹോർട്ടികൾച്ചർ സൊസൈറ്റി ജോയിന്റ് സെക്രട്ടറിയുമായ പി. മുഹമ്മദ് ബാബു, സെക്രട്ടറി സി.സി.ജോസ്, ടി.ആർ.ബാലസുബ്രഹ്മണ്യൻ, കെ.ഗോവിന്ദൻകുട്ടി മേനോൻ, കൺവീനർ ഉഷ രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |