തൃശൂർ : കാര്യാട്ടുകര സേവാസദനത്തിന് പുതിയ കെട്ടിടം. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കൊച്ചിൻ ഷിപ്പിയാഡ് സി.എം.ഡി: മധു എസ്.നായർ നിർവഹിച്ചു. സേവാസദനം പ്രസിഡന്റ് കെ.മുരളീധരൻ അദ്ധ്യക്ഷനായി. കല്യാൺ സിൽക്സ് ചെയർമാൻ ടി.എസ്.പട്ടാഭിരാമൻ സംസാരിച്ചു. യോഗക്ഷേമം ലോൺസ് ലിമിറ്റഡ് എം.ഡി: ഐ. ഉണ്ണിക്കൃഷ്ണൻ, എൽ.ഐ.സി തൃശൂർ മാനേജൻ ഉമാ തങ്കച്ചി, എൻ.എൻ.ഹരിഹരൻ, ധനലക്ഷ്മി ബാങ്ക് ജി.എം: ജോൺ വർഗീസ്, സൗത്ത് ഇന്ത്യൻ ബാങ്ക് റീജ്യണൽ ഹെഡ് വി.ആർ. രേഖ, കോർപ്പറേഷൻ കൗൺസിലർ പി. സുകുമാരൻ സംസാരിച്ചു. സേവാസദനം സെകട്ടറി കെ.ഗീത സ്വാഗതവും എക്സിക്യൂട്ടീവ് അംഗം നാരായണൻ പൊറക്കാട്ട് നന്ദിയും രേഖപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |