തൃശൂർ : ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന നെൽക്കർഷകർക്കുള്ള കൂലിച്ചെലവ് സബ്സിഡിയുടെ ആനൂകൂല്യ വിതരണോദ്ഘാടനം മന്ത്രി കെ. രാജൻ നിർവഹിച്ചു. തിരഞ്ഞെടുത്ത ഏഴ് കർഷകർക്കുളള ധനസഹായം മന്ത്രി വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് അദ്ധ്യക്ഷനായി. ജില്ലയിലെ 57 പഞ്ചായത്തുകളിലെ നെൽക്കർഷകർക്കായി രണ്ട് കോടി രൂപയാണ് ഈ വർഷം ജില്ലാ പഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതചന്ദ്രൻ, മെമ്പർമാരായ സജു, ഷീല അജയഘോഷ്, മായ, ബെന്നി ആന്റണി, സുഗത ശശിധരൻ, വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചപ്പൻ വടക്കൻ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഷേർളി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |