കൊടുങ്ങല്ലൂർ : ആനാപ്പുഴ കുരുംബ ഭഗവതി ക്ഷേത്രത്തിൽ അഞ്ചാംതാലപ്പൊലി നാളിൽ വട്ടിവിത്ത് സമർപ്പണം നടത്തി. ആനാപ്പുഴയിലെ ധീവര സമൂഹം ആചരിച്ച് നടത്തിവരുന്ന വട്ടിവിത്ത് സമർപ്പണം ഈ വർഷവും അഞ്ചാം താലപ്പൊലി ദിനത്തിൽ വാദ്യമേളങ്ങളുടെയും താലത്തിന്റെയും അകമ്പടിയോടെ പൂർവികമായ ആചാരാനുഷ്ഠാനങ്ങളോടെ നടന്നു. തന്ത്രി ഒറവങ്കര നാരായണൻ നമ്പൂതിരിയുടെയും ക്ഷേത്രം മേൽശാന്തി യയാതിയുടെയും കാർമ്മികത്വത്തിൽ വിത്ത് സമർപ്പണം നടത്തി. നിരവധി ഭക്തർ പങ്കെടുത്തു. കുരുംബ ഭഗവതി ക്ഷേത്രം പ്രസിഡന്റ് പി.ബി. മുരളിമോഹൻ, സെക്രട്ടറി പി.കെ.വത്സൻ, പി.വി.വിനോദ് കുമാർ, കെ.ആർ.സലിൽ കുമാർ, പി.വി.പ്രഭാകരൻ, സി.എസ്.സുനിൽകുമാർ, ടി.ബി.ഗോപകുമാർ, എൻ.കെ.തങ്കരാജ്, യു.ടി.പ്രേംനാഥ്, കെ.എ. സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |