തൃശൂർ : സെന്റ് ജോസഫ്സ് സി.എൽ.പി സ്കൂളിന്റെ വാർഷിക ദിനാഘോഷവും ഹെഡ്മിസ്ട്രസ് സിസ്റ്റർ നവീനയുടെ യാത്രഅയപ്പ് സമ്മേളനവും അസി. സിറ്റി പൊലീസ് കമ്മിഷണർ എൻ.എസ്. സലീഷ് ഉദ്ഘാടനം ചെയ്തു. കോർപ്പറേറ്റ് മാനേജർ സിസ്റ്റർ റോസ് മാർഗരറ്റ് അദ്ധ്യക്ഷയായി. കോർപ്പറേഷൻ കൗൺസിലർ സിന്ധു ആന്റോ ചാക്കോള, അസി. പ്രൊവിൻഷ്യൽ സിസ്റ്റർ വിനയ, ഫാ.ജിയാന്റോ മാഞ്ഞൂരാൻ, ലോക്കൽ മാനേജർ സിസ്റ്റർ സ്മിത, പി.ടി.എ പ്രസിഡന്റ് കെ.എം. മുസ്തഫ, സ്റ്റാഫ് സെക്രട്ടറി ജിനി ജോസഫ്, സ്റ്റാഫ് പ്രതിനിധികളായ മേഴ്സി ആന്റണി, ജോളി വർഗീസ്, സ്കൂൾ ലീഡർ കെ.വി. വേദിക എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |