മറ്റത്തൂർ: യൂത്ത് കോൺഗ്രസ് മറ്റത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാസങ്ങളായി റേഷൻ മുടങ്ങിയതിനെതിരെ മൂന്നുമുറി റേഷൻ കടയ്ക്ക് മുന്നിൽ നിൽപ്പ് സമരം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നൈജോ ആന്റോ വാസു പുറത്തുകാരൻ അദ്ധ്യക്ഷനായി. സി.എച്ച്. സാദത്ത്, ജോൺ വട്ടക്കാവിൽ, സായൂജ് സുരേന്ദ്രൻ, സിജിൽ ചന്ദ്രൻ, എ.എം. ബിജു, ലിനോ മൈക്കിൾ, സന്തോഷ് കാവനാട്, ഷൈനി ബാബു, ജിജു കീറ്റിക്കൽ എന്നിവർ പ്രസംഗിച്ചു. പോൾ പുല്ലോക്കാരൻ, കുട്ടൻ പുളിക്കലാൻ, ജോണി കൊട്ടേക്കാട്ടുകാരൻ, സ്മിത ബാബു, എൽസി ഡേവീസ്, ബിന്റോ പുരയിടം എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |