പാറളം : ചേർപ്പ് ബ്ലോക്ക് പഞ്ചായത്തിലെ ആദ്യത്തെ ശീതീകരിച്ച ഹൈടെക് അംഗൻവാടിയുടെ ഉദ്ഘാടനം സി.സി. മുകുന്ദൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി വിനയൻ അദ്ധ്യക്ഷയായി. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ഷീന പറയങ്ങാട്ടിൽ, ആശ മാത്യൂസ്, ജെറി ജോസഫ്, കെ.പ്രമോദ്, ജെയിംസ് പോൾ, വിദ്യാനന്ദനൻ, പി.കെ.ജൂബി മാത്യു, ലിജീവ്, സിബി സുരേഷ്, സ്മിനു മകേഷ്, സുബിത സുഭാഷ്, വി.എസ്.രേഖ, നിത ജോൺ എന്നിവർ സംസാരിച്ചു. അംഗൻവാടിയിലെ മുൻകാല പ്രവർത്തകരെ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |