തൃശൂർ: സി.പി.ഐ ഒളരി ബ്രാഞ്ച് സമ്മേളനം ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് ഉദ്ഘാടനം ചെയ്തു. മുതിർന്ന അംഗം കെ.ജി.കരുണാകരൻ പതാക ഉയർത്തി. ലോക്കൽ കമ്മിറ്റി അംഗം കെ.എം.മോഹനൻ അദ്ധ്യക്ഷനായി. ടി.ടി.റോയ്, എ.എ.രമ എന്നിവർ അനുശോചന പ്രമേയം അവതരിപ്പിച്ചു. ബ്രാഞ്ച് സെക്രട്ടറി എ.കെ. മുരുകൻ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എം.നിഷാദ്, സി.പി.ഐ മണ്ഡലം അസി.സെക്രട്ടറി ടി.ഗോപീദാസ്, സി.പി.ജോസ്, കെ.എൻ.രഘു, പി.വി.സന്തോഷ്, പി.വി.ഗോപി എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി എ.കെ.മുരുകനെയും അസി.സെക്രട്ടറിയായി ടി.ജെ.റോയിയെയും തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |