SignIn
Kerala Kaumudi Online
Friday, 23 October 2026 4.15 PM IST

ഇനി സി.പി.പോൾ ഇല്ലാത്ത ചാലക്കുടി

cp-paul
1

ചാലക്കുടി: കാരുണ്യ പ്രവർത്തനത്തിന്റെ കലവറയാണ് സി.പി. പോളിന്റെ വേർപാടിലൂടെ ചാലക്കുടിക്ക് നഷ്ടമായത്. സമൂഹത്തിന്റെ മുൻനിരയിലും പിൻനിരയിലും സേവനം ചെയ്യാൻ പോളേട്ടന് സാധിച്ചിരുന്നു. ലയൺസ് ക്ലബ് അടക്കുള്ള സേവന സന്നദ്ധ സംഘടനകളുമായി സഹകരിച്ച് നടത്തിയ പ്രവർത്തനങ്ങൾ ഒരുകാലത്തും പനമ്പിള്ളിയുടെ നാട് മറക്കില്ല. കൊവിഡ് കാലത്ത് ശ്വാസ സംബന്ധമായ പ്രശ്‌നങ്ങളിൽ നട്ടം തിരിയുന്ന സാധാരണക്കാർക്ക് ഓക്‌സി മീറ്റർ സൗജന്യമായി വിതരണം ചെയ്യുന്ന ആശയും സി.പി.പോളിൽ നിന്ന് ഉദിച്ചതായിരുന്നു. ഒരു സംഘടനയുടെ സഹകരണത്തോടെ നടപ്പാക്കിയ പദ്ധതി നൂറുകണക്കിനാളുകൾക്ക് ആശ്വാസമായി. ചുങ്കത്ത് ഫൗണ്ടേഷൻ, ലയൺസ് ക്ലബ്ബുമായി കൈകോർത്ത് സംഘടിപ്പിച്ച സമൂഹ വിഭാഗം ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി. കേൾവിക്കുറവിൽ നട്ടം തിരിയുന്നവരെ കണ്ടെത്തി ശ്രവണ സഹായ യന്ത്രം വിതരണം ചെയ്തതും സി.പി.പോളിന്റെ ജനസേവന മനസിനെ തുറന്നുകാട്ടി. മനസിൽ വ്യക്തമായ രാഷ്ട്രീയമുണ്ടായിരുന്നെങ്കിലും എല്ലാ പാർട്ടിക്കാരെയും പ്രവർത്തകരെയും അദ്ദേഹം ഒരുപോലെ കണ്ടിരുന്നു. ചാലക്കുടിയിലെ ആരാധനാലയങ്ങളുടെ പ്രവർത്തനങ്ങളിലും പോളേട്ടനും അദ്ദേഹത്തിന്റെ സ്ഥാപനവും കൈത്താങ്ങായി. പതിനായിരങ്ങളുടെ മനസിൽ വിങ്ങുന്ന ഓർമ്മകൾ നിലനിറുത്തിയാണ് അദ്ദേഹം കാലയവനികയിലേയ്ക്ക് ചേക്കേറിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL