തൃശൂർ: കേരള ഗവ. നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ സർക്കാർ നഴ്സുമാർ അവകാശ ദിനമായി ആചരിച്ചു. രോഗികളുടെ എണ്ണത്തിനനുസരിച്ച് നഴ്സുമാരുടെ തസ്തിക സൃഷ്ടിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. 300ഓളം നഴ്സുമാർ പങ്കെടുത്ത മാർച്ച് തൃശൂർ ജനറൽ ആശുപത്രിയിൽ നിന്ന് ആരംഭിച്ച് നടുവിലാലിൽ സമാപിച്ചു.
സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ കെ.കെ.രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് കെ.കെ.ഷീജ അദ്ധ്യക്ഷയായി. കെ.ജി.എൻ.എ സംസ്ഥാന പ്രസിഡന്റ് ഷൈനി ആന്റണി, സംസ്ഥാന ട്രഷറർ എൻ.ബി.സുധീഷ് കുമാർ, ഇ.നന്ദകുമാർ, സി.എ.ബെന്നി, കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി സാജൻ ഇഗ്നേഷ്യസ്, കെ.ജി.എൻ.എ ജില്ലാ സെക്രട്ടറി അബിൻ രാജ്, റെസി പി.ബേബി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |