
മാള : കാലിക്കറ്റ് സർവകലാശാല തൃശൂർ ജില്ലാ ഡി സോൺ കലോത്സവങ്ങൾക്ക് മാള ഹോളി ഗ്രേസ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷനിൽ തുടക്കമായി. സ്റ്റേജ് ഇതര മത്സരങ്ങൾക്കാണ് ഇന്നലെ തുടക്കം കുറിച്ചത്. 28 വരെയാണ് കലോത്സവം നടക്കുക. 26ന് സ്റ്റേജ് മത്സരങ്ങൾക്ക് ആരംഭം കുറിക്കും. കോളേജ് മാനേജ്‌മെന്റിന്റെ നേതൃത്വത്തിൽ സംഘാടകർക്ക് സ്വീകരണം നൽകി. സംഘാടക സമിതി ഭാരവാഹികളായ അഡ്വ.ഒ.ജെ.ജനീഷ്, എ.എ.അഷറഫ്, എൻ.എസ്.വിജയൻ, ഷറഫ് പിലാക്കൽ, ഹക്കീം ഇക്ബാൽ, ആസിഫ് മുഹമ്മദ്, ആൻ സെബാസ്റ്റ്യൻ, സച്ചിൻ ടി.പ്രതീപ്, എ.അൽ.റസിൻ എന്നിവർ പങ്കെടുത്തു. ഔദ്യോഗിക ഉദ്ഘാടനം 26ന് നടക്കും. സിനിമാ താരങ്ങൾ, രാഷ്ടീയ സാംസ്‌കാരിക പ്രമുഖർ, യൂണിവേഴ്‌സിറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.
രചനാ മത്സരങ്ങൾക്ക് തുടക്കം
മാള : മാള ഹോളി ഗ്രേസിൽ ഡീ സോൺ കലോത്സവ വേദിയിൽ ഇന്നലെ രചനാ മത്സരങ്ങളാണ് നടന്നത്. ഉപന്യാസ മത്സരം, പെൻസിൽ ഡ്രോയിംഗ്, പൂക്കളം, ചെറുകഥാ രചന, കാർട്ടൂൺ ഡ്രോയിംഗ്, പോസ്റ്റർ മേക്കിംഗ്, ഫോട്ടോഗ്രഫി, ക്വിസ്, പെയിന്റിംഗ്, വാട്ടർ കളർ, എംബ്രോയ്ഡറി, അക്ഷരശ്ലോകം എന്നിവ നടന്നു. ഇന്ന് കലോത്സവത്തിൽ രാവിലെ 9.30 മുതൽ 11.30 വരെ കവിതാരചന, 9.30 മുതൽ 12.30 വരെ ഓയിൽ പെയിന്റിംഗ് , 9.30 മുതൽ 12.30 വരെ ഹിന്ദി പ്രഭാഷണം. 9.30 മുതൽ 10 വരെ ഉറുദു പ്രഭാഷണം. 9.30 മുതൽ പത്ത് വരെ സംസ്കൃതം പ്രഭാഷണം. 11:30 മുതൽ ഒന്ന് വരെ തമിഴ് പ്രഭാഷണം, 11.30 മുതൽ ഒന്ന് വരെ അറബിക് പ്രഭാഷണം. 12.30 മുതൽ 2.30 വരെ കൊളാഷ്, ഒന്ന് മുതൽ നാല് വരെ മലയാളം പ്രഭാഷണം, 1 മുതൽ 3.30 വരെ രംഗോലി, 2 മുതൽ 5 വരെ ക്ളേ മോഡലിംഗ്, 2 ന് ഡിബേറ്റ് , 2ന് കാവ്യകേളി, 2 മുതൽ 5 വരെ ഇംഗ്ലീഷ് പ്രഭാഷണം എന്നിവ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |