
തൃശൂർ : ജില്ലാ ബാഡ്മിന്റൺ അസോസിയേഷൻ ഫെബ്രുവരി 27, 28 മാർച്ച് 1, 2 തിയതികളിൽ തൃശൂർ വി.കെ.എൻ.മേനോൻ സ്റ്റേഡിയത്തിൽ നടത്തുന്ന പ്രഥമ കേരള ബാഡ്മിന്റൺ ലീഗിൽ കളിക്കാൻ താത്പര്യമുള്ള കളിക്കാരുടെ രജിസ്ട്രേഷൻ ആരംഭിച്ചു. മെൻ, മാസ്റ്റേഴ്സ്, വെറ്ററൻസ് എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് ലീഗ് അടിസ്ഥാനത്തിൽ നാല് ഫ്രാഞ്ചൈസി ലേലം കൊള്ളേണ്ടത്. മൂന്ന് വിഭാഗങ്ങളിലായി കേരളത്തിലെ ഏറ്റവും മികച്ച 36 ബാഡ്മിന്റൺ കളിക്കാർ മാറ്റുരയ്ക്കുന്ന ലീഗിൽ ആകെ തുക നാല് ലക്ഷം രൂപയാണ്. രജിസ്ട്രേഷൻ തിയതി ഫെബ്രുവരി പത്താണ്. ജനറൽ കൺവീനർ ജോസ് നമ്പ്യാർ. 9846072178.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |