
തൃശൂർ: ജൂനിയർ ചേമ്പർ ഇന്റർനാഷണൽ ജില്ലാ ഘടകം ഭാരവാഹികളുടെ സത്യപ്രതിജ്ഞ 26ന് 6.30ന് ഹോട്ടൽ അശോക ഇന്നിൽ നടക്കും. ഭാരവാഹികളായ ബിജോയ് റാഫേൽ (പ്രസിഡന്റ്), സ്നിഗ്ധ ഹരിദാസ് (സെക്രട്ടറി), മീര ആന്റോ (ട്രഷറർ) എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. റിട്ട. കേണൽ എച്ച്.പത്മനാഭൻ മുഖ്യാതിഥിയാകും. സോൺ പ്രസിഡന്റ് മേജോ ജോൺസൺ, അബിൻ ബോസ് തുടങ്ങിയവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് ബിജോയ് റാഫേൽ, സെക്രട്ടറി സ്നിഗ്ധ ഹരിദാസ്, ട്രഷറർ മീര ആന്റോ, ഫിജോ ജോർജ്, അനുജ എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |