
തൃശൂർ: ഈ മാസം 29, 30 തീയതികളിൽ നടക്കുന്ന മുരിയാട് സയോൻ കൂടാര തിരുന്നാളിനുള്ള ഒരുക്കം പൂർത്തിയായതായി ഭാരവാഹികൾ. വിവിധ ഭാഷകളിലുള്ള വചന ശുശ്രൂഷകളും മറ്റ് പ്രാർത്ഥനകളും 18 മുതൽ തുടങ്ങി. 29ന് ബൈബിൾ സംഭവങ്ങളെ ആധാരമാക്കി കുട്ടികളുടെ ദൃശ്യാവിഷ്‌കാരം, ഡിസ്‌പ്ലേകൾ, ബാൻഡ് വാദ്യങ്ങൾ എന്നിവയുടെ അകമ്പടിയോടെ തിരുന്നാൾ ഘോഷയാത്ര നടക്കും. വ്യാഴാഴ്ച രാവിലെ മുതൽ സീയോൻ കാമ്പസിൽ ദിവ്യബലി, വചന ശുശ്രൂഷ, ദൈവാരാധന, സ്‌നേഹവിരുന്ന് എന്നിവയുണ്ടാകും. മുരിയാട് സ്‌കൂളിൽ കിഡ്‌സ് പാർക്ക് നിർമ്മിച്ചുനൽകുകയും കോൺവെന്റിന് സമീപമുള്ള റോഡ് ടൈൽ വിരിച്ച് സഞ്ചാരയോഗ്യമാക്കിയെന്നും വിശദീകരിച്ചു. വാർത്താസമ്മേളനത്തിൽ ബ്രദർ തോമസ് ജോസഫ്, എൽദോ കെ.മാത്യു, ജോസ് മാത്യു തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |