SignIn
Kerala Kaumudi Online
Friday, 23 October 2026 2.32 PM IST

സമരം പ്രഖ്യാപിച്ചതോടെ ഗാന്ധിയെ മറച്ച മേയറുടെ ഫ്‌ളക്‌സ് മാറ്റി 

1

തൃശൂർ: കോർപ്പറേഷനിൽ സ്ഥാപിച്ച മഹാത്മാഗാന്ധിയുടെ പ്രതിമ മറയ്ക്കുന്ന രീതിയിൽ മേയറുടെ ഫ്‌ളക്‌സ് വച്ചിരുന്നത് കോൺഗ്രസ് കൗൺസിലർമാർ സമരത്തിനെത്തുന്നതിന് മുമ്പ് മാറ്റി. ഗാന്ധിയെ കാണാത്ത രീതിയിലായിരുന്നു ഫ്‌ളക്‌സ് സ്ഥാപിച്ചത്. ഇത് ഗാന്ധിയോടുള്ള അവഹേളനമാണെന്നും മാറ്റണമെന്നും പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ കൗൺസിൽ യോഗത്തിൽ പറഞ്ഞിരുന്നു.

പക്ഷേ മേയർ അത് കേട്ടില്ല. തുടർന്ന് പ്രതിപക്ഷ കൗൺസിലർമാരുടെ സമരം ഇന്നലെ രാവിലെ നടത്തുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. സമരം 11.30ന് നടത്തുന്നതിന് മുമ്പ് 11ന് ഫ്‌ളക്‌സ് അഴിച്ചു മാറ്റി. അതോടെ പ്രഖ്യാപിച്ച സമരം നടത്താതെ പ്രതിപക്ഷ കൗൺസിലർമാരും പിരിഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, RAJAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL