
ചേർപ്പ് : സംസ്ഥാന സർക്കാരിന്റെ വനമിത്ര പുരസ്‌കാരത്തിന് ചേർപ്പ് ഊരകം സ്വദേശിനി ഷീബ രാധാകൃഷ്ണൻ (വൃന്ദ ) അർഹയായി. 25,000 രൂപ ജൈവ വൈവിദ്ധ്യ സംരക്ഷണ പ്രവർത്തന മികവിന് വനം വകുപ്പ് നൽകുന്ന പുരസ്‌കാരമാണിത്.
ഊരകം മാവിൻചുവട് പ്രദേശത്ത് വീടിനോട് ചേർന്നുള്ള 72 സെന്റ് ഭൂമിയിൽ വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങളടക്കം 400 ഓളം ഔഷധസസ്യങ്ങൾ, വൃന്ദാവൻ ഔഷധഉദ്യാനം എന്ന പേരിൽ സംരക്ഷിച്ചുവരികയും ക്ഷേത്രങ്ങളിൽ കാവുകളും, വിദ്യാലയങ്ങളിൽ ഔഷധ ഉദ്യാനങ്ങളും, പ്രകൃതിയെ ചേർത്തുപിടിക്കുന്ന പ്രവർത്തനങ്ങളും ഷീബ നടത്തുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് പോലും ജനങ്ങൾ ഷീബയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി ഊരകത്തുള്ള വൃന്ദാവൻ ഔഷധ ഉദ്യാനം സന്ദർശിച്ചിട്ടുണ്ട്. ഔഷധ സസ്യങ്ങൾ ശേഖരിച്ചു സംരക്ഷിക്കുന്ന വൃന്ദാവൻ ഔഷധോദ്യാനം യൂട്യൂബിലും ശ്രദ്ധേയമാണ്. നർത്തകി കൂടിയായ ഷീബ പൊതുപ്രവർത്തകനായ ഊരകം അയിച്ചിയിൽ രാധാകൃഷ്ണന്റെ ഭാര്യയാണ്. മക്കൾ : അഞ്ജനകൃഷ്ണ, ദേവി കൃഷ്ണ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |