
തൃശൂർ: സ്വർണത്തിന് കൊണ്ടുവന്നിട്ടുള്ള ഇ-വേ ബിൽ ആഭരണ നിർമ്മാണത്തിന്റെ മുഖ്യകേന്ദ്രമായ ജില്ലയിലെ തൊഴിൽ മേഖലയെ കൂടുതൽ പ്രതിസന്ധിയിലാഴ്ത്തുമെന്ന് ആഭരണ തൊഴിലാഴി സംഘം ജില്ലാ പ്രവർത്തക യോഗം അഭിപ്രായപ്പെട്ടു. തൊഴിലാളികൾ കളറിംഗ്, കട്ടിംഗ്, ഡൈ വർക്ക് എന്നിവയ്ക്ക് കൊണ്ടു പോകുമ്പോൾ തന്നെ ആശങ്കയും ഭയവും നിലനിൽക്കുന്നുണ്ട്. പുതിയ നിയമം സ്വർണാഭരണ നിർമ്മാണ മേഖലയെ തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. യോഗം ബി.എം.എസ് ജില്ലാ പ്രസിഡന്റ് കെ.വി.വിനോദ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സേതു തിരുവങ്കിടം, യൂണിയൻ ജനറൽ സെക്രട്ടറി കെ.ബി.ജയശങ്കർ, പി.ജി.ബിജോയ്, ദിനേശ് കള്ളിയത്ത്, സന്തോഷ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |