SignIn
Kerala Kaumudi Online
Friday, 23 October 2026 7.51 AM IST

ദുരന്ത നിവാരണ ബോധവത്കരണം

desiyaaa

തൃശൂർ: ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എൻ.ഡി.ആർ.എഫ്) നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ദുരന്ത വേളകളിലെ പ്രതികരണം, കയർ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം ഉൾപ്പെടെയുള്ള ജീവൻ രക്ഷാ മാർഗങ്ങൾ, സി.പി.ആർ തുടങ്ങിയ പ്രഥമ ശുശ്രൂഷാ മാർഗങ്ങളെ കുറിച്ച് പരിശീലനം നൽകി. എൻ.ഡി.ആർ.എഫിന്റെ നാലാം ബറ്റാലിയൻ (ആർക്കോണം ബ്രാഞ്ച്) ടീം കമാൻഡർ സന്ദീപ് കുമാറിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ ടി.എസ്.മുരളീകൃഷ്ണൻ, ടി.സനൂജ്, പി.ടി.പ്രവിത്, സൂരജ് റാത്തോർ, ശ്രീകാന്ത് റെഡ്ഡി, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ടി.മുരളി, ദുരന്തനിവാരണ വകുപ്പ് ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL