SignIn
Kerala Kaumudi Online
Friday, 23 October 2026 7.51 AM IST

കുഴല്‍പ്പണക്കേസ് ഇ.ഡി അട്ടിമറിക്കുന്നു

cpm

തൃശൂർ: കൊടകര കുഴൽപ്പണക്കേസ് കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ബി.ജെ.പിക്കാരായ പ്രതികൾക്കു വേണ്ടി കേസ് അട്ടിമറിക്കുകയാണെന്ന് സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് ആരോപിച്ചു. അന്വേഷണം പൂർത്തിയായെന്നും ഒരുമാസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്നുമാണ് ഹൈക്കോടതിയിൽ ഇ.ഡി നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. കൊടകര കുഴൽപ്പണകേസ് സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയ ബി.ജെ.പി ജില്ലാ ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂർ സതീഷ് പറയുന്നത് ഇ.ഡി തന്റെ മൊഴി എടുത്തില്ലെന്നാണ്. കൊടകര കുഴൽപ്പണ കേസിലെ നിർണായകമായ വെളിപ്പെടുത്തൽ പോലും അന്വേഷിക്കാതെ ഇ.ഡി നടത്തിയത് പ്രതികളെ രക്ഷിക്കാനുള്ള നീക്കമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വർഗീസ് ആരോപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL