SignIn
Kerala Kaumudi Online
Friday, 23 October 2026 7.51 AM IST

കൈപ്പറമ്പ്കാവ് പൂരം: വാദ്യശ്രീ പുരസ്‌കാരം നൽകി

kallur-

കൈപ്പറമ്പ്: കൈപ്പറമ്പ്കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവത്തിനോടനുബന്ധിച്ച് കൈപ്പറമ്പ് ക്ഷേത്രസംരക്ഷണ സമിതി നൽകുന്ന വാദ്യശ്രീ പുരസ്‌കാരം കല്ലൂർ രാമൻകുട്ടി മാരാർക്ക് നൽകി. ക്ഷേത്രവാദ്യകാലരംഗത്തെ സമഗ്രസംഭാവനക്കാണ് വാദ്യശ്രീ പുരസ്‌കാരം. ഗുരുവായൂർ ദേവസ്വം ചെയർമാൻ വി.കെ.വിജയൻ പുരസ്‌കാരം സമർപ്പിച്ചു. 10001 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാരം. ക്ഷേത്രസംരക്ഷണസമിതി പ്രസിഡന്റ് എം.കെ.സന്തോഷ് അദ്ധ്യക്ഷനായി. ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാട് മുഖ്യാതിഥിയായി. ഗവേഷണത്തിനുള്ള ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി ഓഫ് ഡെന്മാർക്കിന്റെ ഫെല്ലോഷിപ്പ് ലഭിച്ച അർജുൻ കുറൂരിനെയും നാഷണൽ ഗെയിംസിൽ ബേസ് ബോളിൽ കേരളത്തെ പ്രതിനിധീകരിച്ച കൃഷ്ണദേവിനെയും ആദരിച്ചു. ക്ഷേത്രസംരക്ഷണ സമിതി രക്ഷാധികാരി കുറൂർ കൃഷ്ണൻ ഭട്ടതിരിപ്പാട്, സെക്രട്ടറി പ്രകാശ് മണ്ണൂർ, ജോയിന്റ് സെക്രട്ടറി ഹരീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL