SignIn
Kerala Kaumudi Online
Friday, 23 October 2026 7.02 AM IST

ഫയലുകൾക്കിടയിലെ ജീവിതങ്ങൾക്കിടെ നൃത്ത ശോഭയുമായി 'ടീം റവന്യു'

തൃശൂർ: രാവിലെ മുതൽ വൈകീട്ട് വരെ ഫയലുകളിൽ നിന്ന് ഫയലുകളിലേക്കുള്ള യാത്രയും വിവിധ ആവശ്യങ്ങൾക്കായി ഓഫീസിലെത്തുന്നവരുടെ തിരക്കും കഴിഞ്ഞ് ഓഫീസിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് പോകുന്നതിന് പകരം കഴിഞ്ഞ ഒരു വർഷമായി നൃത്തപരിശീലനത്തിൽ മുഴുകിയ 'ടീം റവന്യു' അരങ്ങേറ്റം കുറിച്ചു. തൃശൂർ താലൂക്ക് ഓഫീസിലെ തഹസിൽദാർ മുതൽ ക്ലാർക്കുമാർ വരെ വിവിധ തസ്തികയിലുള്ള ഉദ്യോഗസ്ഥരുടെ ഒരു വർഷമായുള്ള കഠിന പരിശീലനം പൂർത്തിയാക്കിയാണ് ഇന്നലെ രാത്രി മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നൃത്ത പരിപാടി അവതരിപ്പിച്ചത്. തഹസിൽദാർ ടി.ജയശ്രീയുടെ നേതൃത്വത്തിൽ ചേർപ്പ് വില്ലേജ് ഓഫീസർ ശ്രീവിദ്യരാമചന്ദ്രൻ, തൃശൂർ സ്‌പെഷ്യൽ വില്ലേജ് ഓഫീസർ വി.സിനിഷ, ഹെഡ് സർവേയർ കെ.കെ.ഷൈനി, സിനീയർ ക്ലാർക്ക് കെ.കെ.സുനിത, ക്ലാർക്കുമാരായ കെ.എസ്.നിഷ, പ്രിയ അരിവന്ദ്, അഞ്ജലി രാമചന്ദ്രൻ, ചെയിൻമാൻ എൻ.എൻ.ധന്യ , റിട്ട. ഡെപ്യുട്ടി തഹസൽദാർ എൻ.എ.ബീന എന്നിവരായിരുന്നു നൃത്തപരിപാടി അവതരിപ്പിച്ചത്. എതാനും പേർ നേരത്തെ നൃത്തം അഭ്യസിച്ചവരാണ്. കൂടാതെ നൃത്താദ്ധ്യാപകൻ സുധി നൃത്തപ്രിയൻ മകൾ അൻവിത നൃത്തപ്രിയനും ടീമിലുണ്ട്. ടി.ജയശ്രീയും അവന്തികയും ചേർന്നുള്ള സെമി ക്ലാസിക്കൽ നൃത്തമായിരുന്നു. താലൂക്ക് കോൺഫറൻസ് ഹാളിലായിരുന്നു പരിശീലനം.


സ്ത്രീ കൂട്ടായ്മയിൽ നിന്ന് നൃത്തരൂപത്തിലേക്ക്

കഴിഞ്ഞ വർഷം ജനുവരി 26 നാണ് താലൂക്ക് ഓഫീസിലെ വനിതാ ജിവനക്കാരുടെ നേതൃത്വത്തിൽ 'ഒയാസിസ് ' എന്ന സംഘടനയ്ക്ക് രൂപം നൽകിയത്. മന്ത്രി കെ.രാജനായിരുന്നു ഉദ്ഘാടനം ചെയ്തത്. തുടർന്ന് എതാനും ആഴ്ച്ചകൾക്കുള്ളിലാണ് നൃത്തപഠനം എന്ന ആശയം ഉയർന്നത്. പത്തംഗ സംഘമാണ് നൃത്താദ്ധ്യാപകൻ സുധി നൃത്തപ്രിയന്റെ ശിക്ഷണത്തിലായിരുന്നു പരിശീലനം.


വൈകീട്ട് അഞ്ചര മുതൽ രാത്രി എട്ടര വരെയായിരുന്നു ഭൂരിഭാഗം ദിവസങ്ങളിലും പരിശീലനം. ഒരു മണിക്കൂറോളം നീളുന്നതായിരുന്നു നൃത്ത പരിപാടി.
-ടി.ജയശ്രീ,

തഹസിൽദാർ, തൃശൂർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL