
തൃശൂർ: ഫെബ്രുവരി ഒന്നു മുതൽ ഏഴുവരെ തൃശൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ ആർമിയിലേക്കുള്ള അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് റാലി സംഘടിപ്പിക്കും. 2019 ന് ശേഷം തൃശൂർ ജില്ല ആതിഥേയത്വം വഹിക്കുന്ന റിക്രൂട്ട്‌മെന്റ് റാലി നടത്തുന്ന കോർപറേഷൻ സ്റ്റേഡിയം കളക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശിച്ചു. രാവിലെ ആറിന് ആരംഭിക്കും. റാലിക്ക് അതിവിപുലമായ സജ്ജീകരണങ്ങളാണ് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിട്ടുള്ളത്. മറ്റു ജില്ലകളിൽ നിന്ന് റാലിക്കുവരുന്ന ഉദ്യോഗാർത്ഥികളെ സഹായിക്കാൻ റെയിൽവെ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, ശക്തൻ സ്റ്റാൻസ് എന്നിവിടങ്ങളിൽ ഹെൽപ്പ് ഡെസ്‌ക് പ്രവർത്തിക്കും. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീം, ആംബുലൻസ് എന്നീ സൗകര്യങ്ങൾ ആർമി റിക്രൂട്ട്‌മെന്റ് വേദിയിൽ ഏർപ്പാടാക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |