
തൃശൂർ: ഒല്ലൂർ വൈദ്യരത്നം ആയുർവേദ കോളേജിന് എൻ.എ.ബി.എച്ച് അംഗീകാരം ലഭിച്ചു. അംഗീകാര പ്രഖ്യാപന ചടങ്ങ് നാളെ വൈകീട്ട് ആറിന് കോളേജ് ക്യാമ്പസിൽ നടക്കുമെന്ന് പ്രിൻസിപ്പൽ ഡോ.വി.എൻ.പ്രസന്ന പത്രസമ്മേളനത്തിൽ അറിയിച്ചു. മന്ത്രി കെ.രാജൻ ഉദ്ഘാടനവും എൻ.എ.ബിഎച്ച് അംഗീകാര പ്രഖ്യാപനവും നടത്തും. മേയർ എം.കെ.വർഗീസ് മുഖ്യാതിഥിയായിരിക്കും. ദേശീയ സംസ്ഥാന തലങ്ങളിൽ മികവ് തെളിയിച്ചവർക്കുള്ള പുരസ്കാരങ്ങൾ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ കൈമാറും. ക്വാളിറ്റി കൺട്രോൾ ബോർഡ് അസസ്സ്മെന്റിൽ ഇന്ത്യയിൽ 25ാം സ്ഥാനവും കേരളത്തിൽ നാലാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. ഡയറക്ടർ ഡോ. രഘുനാഥൻ തോട്ടപ്പിള്ളി, സൂപ്രണ്ട് ഡോ. പി.കെ അബ്ദുൾ റൗഫ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |