
തൃശൂർ: കേരള പ്രദേശ് ഗാന്ധിദർശൻ വേദിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി വിജ്ഞാന സദസ് നടത്തി. ഇതോടനുബന്ധിച്ച് ഗാന്ധി സ്മൃതി പ്രഭാഷണം, പ്രശ്നോത്തരി, വായനാമത്സരം എന്നിവ നടത്തി. തോപ്പ് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അജിതൻ മേനോത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ പ്രൊഫ. വി.എ.വർഗീസ് അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ കെ.എഫ്.ബാബു, പ്രൊഫ. ജോർജ് മേനാച്ചേരി, പി.കെ.ജിനൻ, പ്രൊഫ. യു.എസ്.മോഹനൻ, പി.എം.എം.ഷെറീഫ് എന്നിവർ പ്രഭാഷണം നടത്തി. മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |