തൃശൂർ: വാഹനങ്ങൾ വാങ്ങാൻ പൊലീസിന് 12.22 കോടിയുടെ ഭരണാനുമതി. ഇതേത്തുടർന്ന് 151 വാഹനങ്ങളും സേന വാങ്ങി. സംസ്ഥാന പ്ലാൻ ഫണ്ടിൽ നിന്ന് കഴിഞ്ഞ ജൂലായ് ആറിനാണ് തുക നൽകിയത്. നിലവിൽ എല്ലാ ജില്ലയിലും പൊലീസിന് ആവശ്യത്തിന് വാഹനങ്ങളുണ്ട്. 15 വർഷം പൂർത്തിയാകുന്നതിന് അനുസരിച്ചാണ് പുതിയവ വാങ്ങുന്നത്. ഇതുകാരണം പഴക്കമുള്ള വാഹനങ്ങളും പൊലീസിലില്ല. 6,064 വാഹനങ്ങളാണ് പൊലീസിനുള്ളത്. ഇതിൽ കൂടുതലും ഇന്നോവ ക്രിസ്റ്റയും ബോലേറോ ജീപ്പും ഇരുചക്ര വാഹനങ്ങളുമാണ്. 484 ലോക്കൽ പൊലീസ് സ്റ്റേഷനും 80 സ്പെഷ്യൽ പൊലീസ് സ്റ്റേഷനുമാണ് സംസ്ഥാനത്തുള്ളത്.
നിലവിൽ 6,064 വാഹനങ്ങൾ
പുതുതായി വാങ്ങിയത് 151
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |