
പാവറട്ടി: വിളക്കാട്ടുപാടം ദേവസൂര്യ ഗ്രാമീണ ചലച്ചിത്രോത്സവത്തിന്റെ ദശാബ്ദിയോട് അനുബന്ധിച്ച് ദേവസൂര്യ ജോൺ എബ്രഹാം ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ഡോ. ഫാദർ ബെന്നി ബെനഡിക്റ്റിന് സമ്മാനിക്കും. സിനിമയുടെ വിവിധ മേഖലകളിൽ നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്.10000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, ചലച്ചിത്ര നിരൂപകൻ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിയാണ്. 9 ന് വിളക്കാട്ടുപാടം ദേവസൂര്യ ഗ്രാമീണ ചലച്ചിത്രമേള സമാപന സമ്മേളനത്തിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് ഫെസ്റ്റിവൽ ഡയറക്ടർ റാഫി നീലങ്കാവിൽ, ദേവസൂര്യ പ്രസിഡന്റ് റെജി വിളക്കാട്ടുപാടം എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |