
തൃശൂർ: പ്രതിദിനം ആയിരക്കണക്കിന് ജനങ്ങൾ എത്തിച്ചേരുന്ന അയ്യന്തോളിലെ കോടതി സമൂച്ചയത്തിൽ കാന്റീൻ സൗകര്യം ഏർപ്പെടുത്തണമെന്ന് തൃശൂർ ജില്ലാ ഉപഭോക്തൃ സമിതി. കൊവിഡ് കാലത്ത് നിന്നുപോയ കാന്റീൻ ഇതുവരെ പുനരാരംഭിച്ചിട്ടില്ല. നിരവധി കോടതികൾ ഈ സാമൂച്ചയത്തിൽ പ്രവർത്തിക്കുന്നുണ്ട്. ചായ കുടിക്കണമെങ്കിൽ സാമൂച്ചയത്തിന് പുറത്തെ കോസ്റ്റ് ഫോർഡ് കോമ്പൗണ്ടിൽ എത്തണം. ആദ്യ കാലത്ത് കാന്റീൻ പ്രവർത്തിച്ചിരുന്ന വിശാലമായ സ്ഥലം ഇപ്പോൾ മറ്റു ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ആധുനിക സൗകര്യങ്ങളുള്ള കാന്റീൻ സൗകര്യം ഉടനെ ഏർപ്പെടുത്തണമെന്ന് ജില്ലാ ഉപഭോക്തൃ സമിതി പ്രസിഡന്റ് ജെയിംസ് മുട്ടിക്കൽ ഹൈക്കോടതി രജിസ്ട്രാർക്ക് അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |