SignIn
Kerala Kaumudi Online
Friday, 23 October 2026 9.12 AM IST

മിനി സ്റ്റേഡിയം നിർമ്മാണോദ്ഘാടനം

photo

ഒല്ലൂർ: മൂർക്കിനിക്കര ഗവ.യുപി സ്‌കൂളിലെ മിനി സ്റ്റേഡിയത്തിന്റെ നിർമ്മാണോദ്ഘാടനം റവന്യൂ മന്ത്രി കെ. രാജൻ നിർവഹിച്ചു. അടുത്ത അദ്ധ്യയന വർഷം പ്രവേശനോത്സവത്തോടെ സ്‌റ്റേഡിയം തുറക്കാവുന്ന വിധം നിർമ്മാണം വേഗത്തിലാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. ഫുട്‌ബാൾ ഗ്രൗണ്ട്, ബാറ്റ്മിൻഡൺ കോർട്ട്, ലോംഗ് ജംമ്പ് പിച്ച്, ഫ്‌ളഡ് ലിറ്റ് ലൈറ്റ്, സ്റ്റപ്പ് ഗ്യാലറി, ബാത്ത് റൂം എന്നിവ മിനി സ്റ്റേഡിയത്തിലുണ്ടാകും. ഒരു കോടി രൂപ ചെലവിട്ടാണ് നിർമ്മാണം. കൂടാതെ ഓപ്പൺ ജിം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. നടത്തറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് അദ്ധ്യക്ഷതവഹിച്ചു. കെ.ആർ രവി, കെ.വി സജു അഡ്വ.രജിത്ത് തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL