
തൃശൂർ: ഗാന്ധിമാർഗ സംഘടനകളുടെ ആഭിമുഖ്യത്തിൽ ഗാന്ധിജി അനുസ്മരണ സമ്മേളനം നടന്നു. സാഹിത്യ അക്കാഡമി സ്മൃതിമണ്ഡപത്തിൽ നടന്ന സംഗമം മുൻ സ്പീക്കർ അഡ്വ. തേറമ്പിൽ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സർവോദയ ദർശൻ ചെയർമാൻ എം. പീതാംബരൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. സർവോദയ മണ്ഡലം നിവേദക് പി .എസ്. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. പി. രാജേന്ദ്രൻ ,മോഹൻ താഴത്തു പുര, ഡോ. എം.മനോഹരൻ, പ്രൊഫ.വി.എം.മനോഹരൻ,ഔസേപ്പ് കോടന്നൂർ, ഡി.എസ്.ജയരാജ്, ഡേവിസ് കണ്ണമ്പുഴ ,കെ. ബാബു തോമസ്, സത്യൻ മൂത്തേടത്ത് ,നളിനി ടീച്ചർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |