
തൃശൂർ: ഷെൽ ഇന്ത്യയും സ്‌മൈൽ ഫൗണ്ടേഷനും സംയുക്തമായി സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ എൻ.എക്‌സ് കോർണർ കാർണിവൽ സംഘടിപ്പിച്ചു. ഗ്രാമീണ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ശാസ്ത്രീയ മികവ് പ്രദർശിപ്പിക്കുന്നതിനായി വേദിയൊരുക്കുക എന്നതായിരുന്നു ലക്ഷ്യം. ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡോ. എ. അൻസാർ ഉദ്ഘാടനം ചെയ്തു. ബിനോയ് വിശിഷ്ടാതിഥിയായി. ജില്ലയിലെ 19 സ്‌കൂളുകളിൽ നിന്ന് 116 വിദ്യാർത്ഥികൾ നൂതന ആശയങ്ങളും അവതരിപ്പിച്ചു. സുസ്ഥിരമായ കൃഷിപ്രവർത്തനം, മലിനീകരണ നിയന്ത്രണം, പ്രകൃതി സംരക്ഷണം, ഐക്യരാഷ്ടസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ എന്നിവയും അവതരിപ്പിച്ചു. സ്‌മൈൽ ഫൗണ്ടേഷൻ ജനറൽ മാനേജർ സന്ദീപ് നായക്, ഡോ. ജോഷി, ശശിധരൻ തുടങ്ങിയവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |