
തൃശൂർ: കോൺഗ്രസ് അനുകൂല വിദ്യാർത്ഥി സംഘടനയായ കെ.എസ്.യുവിന്റെ ചുമതല കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൂടിയായ ടി.എൻ. പ്രതാപന്. പ്രവർത്തനങ്ങളിൽ അദ്ദേഹത്തെ സഹായിക്കാൻ എം.എൽ.എമാരായ അഡ്വ. സജീവ് ജോസഫ്, മാത്യു കുഴൽനാടൻ എന്നിവരെയും കെ.പി.സി.സി പ്രസിഡന്റ് ചുമതലപ്പെടുത്തിയിട്ടുണ്ട്. കോളേജ് തലം മുതൽ യൂണിവേഴ്സിറ്റി തലം വരെ കെ.എസ്.യുവിനെ ശക്തിപ്പെടുത്തുകയും പ്രവർത്തകർക്ക് സംരക്ഷണം ഒരുക്കുകയും ചെയ്യുമെന്ന് ചുമതലയേറ്റെടുത്ത ടി.എൻ. പ്രതാപൻ കേരളകൗമുദിയോട് പറഞ്ഞു. പല കോളേജുകളും കെ.എസ്.യു പിടിച്ചതിനാൽ അസ്വസ്ഥരായ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവർത്തകർ അക്രമം അഴിച്ചുവിടുകയാണ്. ആശയപരമായി നേരിടാൻ കഴിയാത്തതിനാൽ സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ അറിവോടെ അക്രമം അഴിച്ചുവിടുകയാണെന്നും ടി.എൻ. പ്രതാപൻ കുറ്റപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |