SignIn
Kerala Kaumudi Online
Friday, 23 October 2026 11.34 PM IST

അന്താരാഷ്ട്ര നാടക പഠനോത്സവം ഇന്ന് മുതൽ

1

തൃശൂർ: മൂന്നാമത് ഇന്റർനാഷണൽ ഫെസ്റ്റിവൽ ഒഫ് തിയേറ്റർ ആർട്‌സ് സംഘടിപ്പിക്കാനൊരുങ്ങി തൃശൂരിലെ സ്‌കൂൾ ഒഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്‌സ്. ഫെബ്രുവരി 3 മുതൽ 8 വരെ നടക്കുന്ന നാടക മാമാങ്കം മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. മുതിർന്ന നാടകകലാകാരി നിലമ്പൂർ ആയിഷ വിശിഷ്ടാതിഥിയും സിനിമാപ്രവർത്തകനും സ്‌കൂൾ ഒഫ് ഡ്രാമ പൂർവ വിദ്യാർത്ഥിയുമായ ശ്യാമപ്രസാദ് മുഖ്യാതിഥിയുമാകും. ലോകമെമ്പാടുമുള്ള നാടക സ്‌കൂളുകൾ, വിദ്യാർത്ഥികൾ, നാടകപ്രവർത്തകർ എന്നിവർക്ക് കലാപരവും അക്കാഡമികവുമായ വിനിമയങ്ങളിൽ ഏർപ്പെടാനുള്ള സജീവമായ ഒരു വേദിയുമാകും. 18 നാടക പഠന സ്ഥാപനങ്ങൾ, 36 അദ്ധ്യാപകർ, ലോകമെമ്പാടുമുള്ള 350ൽ അധികം വിദ്യാർത്ഥികൾ എന്നിവർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, DRAMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL