കൊടുങ്ങല്ലൂർ: അമരിപ്പാടം ശ്രീനാരായണാശ്രമം മഠാധിപതിയും യജ്ഞാചാര്യനുമായ സ്വാമി ബ്രഹ്മസ്വരൂപാനന്ദ നയിക്കുന്ന ഭഗവത് ഗീതാജ്ഞാന യജ്ഞത്തിന് കൊടുങ്ങല്ലൂർ പടിഞ്ഞാറെ നടയിലുള്ള പണിക്കേഴ്‌സ് ഹാളിൽ തുടക്കമായി. കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിൽ നിന്ന് യജ്ഞദീപം, ഗ്രന്ഥം, ഭഗവാന്റെ തിരുവിഗ്രഹം എന്നിവ താലപ്പൊലിയോടൂകൂടി ഘോഷയാത്രയായി യജ്ഞശാലയിലേക്ക് എഴുന്നള്ളിച്ചു. വടക്കെനടയിൽ വച്ച് സത്യധർമ്മൻ അടികൾ യജ്ഞ ദീപത്തിലേക്ക് അഗ്‌നി പകർന്ന് യജ്ഞാചാര്യൻ സ്വാമി ബ്രഹ്മസ്വരൂപാനന്ദയ്ക്ക് കൈമാറി. വിഗ്രഹഘോഷയാത്ര യജ്ഞശാലയിൽ എത്തിയശേഷം എം.എൻ.നന്ദകുമാർ തന്ത്രി യജ്ഞദീപ പ്രകാശനം നിർവഹിച്ചു. യജ്ഞശാലയിൽ പ്രത്യേകം സജ്ജമാക്കിയ പീഠത്തിൽ സത്യധർമ്മൻ അടികൾ വിഗ്രഹപ്രതിഷ്ഠയും നിർവഹിച്ചു. ഭാഷ്യപാരായണത്തോടെയുള്ള യജ്ഞാരംഭം യജ്ഞാചാര്യനായ സ്വാമി ബ്രഹ്മസ്വരൂപാനന്ദ നിർവഹിച്ചു. എം.എൻ.നന്ദകുമാർ തന്ത്രി,ഇ.കെ.ലാലപ്പൻ ശാന്തി,എസ്.ഐ: സന്തോഷ് ശാന്തി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ വിഷ്ണു സഹസ്ര നാമജപം നടന്നു. തുടർന്ന് നടന്ന സമ്മേളനം വിവേകാനന്ദ വേദിക് വിഷൻ ഡയറക്ടർ ഡോ.എം.ലക്ഷ്മികുമാരി ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഡോ.വാസുദേവപ്പണിക്കർ അദ്ധ്യക്ഷനായി. പി.കെ.രവീന്ദ്രൻ,ബേബിറാം,കെ.ഡി.വിക്രമാദിത്യൻ,വി.എം.പുരുഷോത്തമൻ,ജോളി ഡിൽഷൻ,ഷിയ വിക്രമാദിത്യൻ,വെങ്കടേശ്വര പ്രഭു,സിനി സെൽവരാജ്, ആശലത, ഐ.ആർ.അശോകൻ,സി.എം.ശശീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. ഡിൽഷൻ കൊട്ടേക്കാട്ട്,എം.കെ. തിലകൻ,എൻ.വൈ. അരുൺ,കെ.ജി.ഉണ്ണിക്കൃഷ്ണൻ,തൈവാലത്ത് ബാബു തുടങ്ങിയവർ നേതൃത്വം നൽകി. യജ്ഞം വെള്ളിയാഴ്ച സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |