ഇരിങ്ങാലക്കുട : നഗരസഭാ ടൗൺഹാളിന് മുൻവശത്ത് പാഴ് വസ്തുക്കൾ തള്ളിയിരുന്ന ഇടം ഇനി സായാഹ്നം ആസ്വദിക്കാനും കളിച്ചുല്ലസിക്കാനുമുള്ള പാർക്ക്. ടൗൺഹാളിന്റെ മുൻവശത്തായി നഗരത്തിലെ ഫ്ളക്സ് ബോർഡുകളും കൊടികളും മറ്റും നീക്കം ചെയ്യുന്നവ കൊണ്ട് വന്ന് കൂട്ടിയിട്ടിരുന്ന സ്ഥലമാണ് ഇനി സുന്ദര നിമിഷങ്ങൾ പങ്കുവയ്ക്കാനുള്ള ഇടമായി മാറുക. പാഴ് വസ്തുക്കൾ കൊണ്ട് നിർമ്മിച്ച ഉത്പന്നങ്ങൾ പ്രദർശിപ്പിച്ചിട്ടുള്ള പാർക്ക് അവിടെ എത്തുന്നവരിലും കൗതുകമുണർത്തുന്നു. ഇരിങ്ങാലക്കുട നഗരസഭ സ്വച്ഛ്സർവേഷൻ 2024ന്റെ ഭാഗമായി 'വേസ്റ്റ് ടു വണ്ടർ പാർക്ക്' പദ്ധതിയുടെ ഭാഗമായാണ് വിവിധ തരത്തിലുള്ള പാസ്റ്റിക്ക്, ഇ-വേസ്റ്റ് എന്നിവ കൊണ്ട് മനോഹരമായ ശിൽപ്പങ്ങൾ നിർമ്മിച്ച് പ്രദർശിപ്പിച്ചുള്ളത്. മാലിന്യം കുറയ്ക്കുക. പ്ലാസ്റ്റിക് റീ യൂസ്, റീസൈക്കിൾ ചെയ്യുന്നതിനും ജനങ്ങൾക്ക് അവബോധം നൽകുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി. ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് പാർക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |